Asianet News MalayalamAsianet News Malayalam

രൺജിത്ത് ശ്രീനിവാസൻ, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമ‍‍ർപ്പിച്ചു

കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പേരാണുള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഷാൻ വധക്കേസിൽ 143 പേരെ സാക്ഷികളായും പ്രതി ചേ‍ർത്തിട്ടുണ്ട്.

Charge sheet Placed in Alappuzha double murder cases
Author
Alappuzha, First Published Mar 16, 2022, 1:21 PM IST

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനേയും ഒബിസി മോ‍ർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനേയും വധിച്ച കേസുകളിൽ അന്വേഷണസംഘം കുറ്റപത്രം സമ‍ർപ്പിച്ചു. രൺജിത്ത് വധത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് സമ‍ർപ്പിച്ചത്. രൺജിത് വധത്തിൽ ആകെ 35 പ്രതികളാണുള്ളത്. 200 ഓളം പേരെ സാക്ഷികളായും ചേ‍ർത്തിട്ടുണ്ട്. എസ്ഡിപിഐ നേതാവ് ഷാനിനെ വധിച്ച കേസിൽ 483 പേജുള്ള കുറ്റപത്രമാണ് സമ‍ർപ്പിച്ചിരിക്കുന്നത്. കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പേരാണുള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഷാൻ വധക്കേസിൽ 143 പേരെ സാക്ഷികളായും പ്രതി ചേ‍ർത്തിട്ടുണ്ട്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒന്ന് കോടതിയിൽ രൺജിത് വധത്തിൻ്റെയും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 2  കോടതിയിൽ ഷാൻ വധത്തിൻ്റെയും കുറ്റപത്രം നൽകി.

[4:19 PM, 3/16/2022] Alappuzha Bureau Asianet News: 2021 ഡിസംബർ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്.
18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു.
ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തി.
ഷാൻ കേസിൽ പ്രതികളെ വേഗം പിടികൂടിയെങ്കിലും രൺജീത്ത് കേസിൽ പൊലീസ് നന്നേ പണിപ്പെട്ടു. രൺജീത്ത് കേസിൽ തിരിച്ചറിയൽ പരേഡ് അടക്കം നടപടികൾ ഉള്ളതിനാൽ പ്രധാന പ…
[4:19 PM, 3/16/2022] Alappuzha Bureau Asianet News: 1.നൈസാം
2.അജ്മൽ
3.മുഹമ്മദ് അസ്‌ലം 
4.അബ്ദുൾകലാം (സലാം)
5.സഫറുദ്ദീൻ 
6.മൻഷാദ്‌ 
7.ജസീബ്‌ രാജ(അക്കു) 
8.നവാസ് 
9.സമീർ 
10.നസീർ 
11.അനൂപ് 
12.അബ്ദുൽ കലാം

എന്നിവരാണ് രൺജിത് വധക്കേസിലെ പ്രധാന പ്രതികൾ തിരിച്ചറിയൽ പരേഡ് ഉണ്ടായിരുന്നതിനാലാണ് ഇവരുടെ വിവരം ഇതുവരെ പുറത്ത് വിടാതിരുന്നത്. കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും

Follow Us:
Download App:
  • android
  • ios