Asianet News MalayalamAsianet News Malayalam

ചീയാരത്ത് പെൺകുട്ടിയെ തീ കൊളുത്തിക്കൊന്ന പ്രതിയെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഏപ്രിൽ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തത്

cheeyaram neethu murder culprit remanded for six days
Author
Chiyyaram, First Published Apr 5, 2019, 4:02 PM IST

ചിയാരത്ത്: തൃശൂർ ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. ഏപ്രിൽ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തത്. 

22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റെ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്‍റെ അടുക്കളഭാഗത്തിലൂടെ അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്. 

വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 

പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് അടുക്കളയിലുണ്ടായിരുന്ന വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബി ടെക് വിദ്യാർത്ഥിനിയായിരുന്നു നീതു. കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബൈക്കിലാണ് അക്രമി എത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios