അമ്പതിനായിരും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു നൂറുദിന കർമ്മ പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്ത യോഗം വിലയിരുത്തി. 

തിരുവനന്തപുരം: സർക്കാരിന്‍റെ നൂറുദിന കർമ്മ പരിപാടികള്‍ മുഖ്യമന്ത്രി വിലയിരുത്തി. ഡിസംബർ 17ന് പ്രഖ്യാപിച്ച പരിപാടി മാർച്ച് 27ന് പൂർത്തിയാക്കും. അമ്പതിനായിരും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു നൂറുദിന കർമ്മ പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്ത യോഗം വിലയിരുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന 50,000 പട്ടയങ്ങളിൽ 30,000 വിതരണം ചെയ്തു. 19 സ്മാർട്ട് വില്ലേജുകള്‍ പൂർത്തിയായതായും കെ- ഫോണിന്‍റെ ഉദ്ഘാടനം വൈകാതെ നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നാലും നൂറു ദിന കർമ്മ പരിപാടികള്‍ പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.