മാനസിക പീഡനം സഹിക്കാനാവാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതിയ  പരാതിയുടെ അടിസ്ഥാനത്തിൽ  അന്വേഷണം തുടങ്ങിയെന്ന ചെങ്ങന്നൂര്‍ പൊലീസ് അറിയിക്കുന്നു.  

ആലപ്പുഴ: ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. ഭർത്താവിന്റെ അച്ഛന്റെ മാനസിക പീഡനത്തെ തുടർന്നാണ് അദിതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കും മുൻപ് അദിതി ഇക്കാര്യങ്ങൾ തുറന്ന് പറയുന്ന വീഡിയോ ബന്ധുക്കൾ പുറത്തുവിട്ടു. ആത്മഹത്യക്കുറിപ്പും പുറത്തു വിട്ടിട്ടുണ്ട്. അദിതിയുടെ ഭർത്താവ് സൂര്യൻ നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player

ഭർത്താവ് മരിച്ച മനോവിഷമത്തിലാണ് അദിതി മകൾക്ക് വിഷം നൽകി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് അദിതിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു.