മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ അദ്ദേഹം മറുപടി പറയണം.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ സ്വപ്ന നടത്തിയ വെളിപ്പെടുത്തലോടെ പ്രതിപക്ഷം ഉന്നയിച്ചതെല്ലാം ശരിയാണെന്ന് തെളിഞ്ഞതായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തിന് സഹായം ചെയ്തു എന്ന് ഇപ്പോൾ വ്യക്തമായെന്നും ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടു എന്നും സ്വപ്നയുടെ മൊഴിയോടെ തെളിഞ്ഞെന്നും പറഞ്ഞ ചെന്നിത്തല ഇപ്പോൾ ഉയർന്ന വിവാദങ്ങൾക്കെല്ലാം മുഖ്യമന്ത്രി പറയണമെന്നും ആവശ്യപ്പെട്ടു. .
ചെന്നിത്തലയുടെ വാക്കുകൾ -
ഈ കേസിൽ പുനരന്വേഷണം വേണം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ അദ്ദേഹം മറുപടി പറയണം. ശിവശങ്കരനെ സർവ്വീസിൽ നിന്നും മാറ്റി നിർത്തണം. സർക്കാരിൻ്റെ അനുവാദം വാങ്ങാതെ പുസ്തകമെഴുതിയതിന് ശിവശങ്കറെ സസ്പെൻഡ് ചെയ്യണം. ഈ സംഭവങ്ങളിലെ യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണം
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കെടി ജലീൽ പറഞ്ഞത്. എന്നാൽ കോൺസുൽ ജനറലുമായി ചേർന്ന് ജലീൽ എന്തൊക്കെ ചെയ്തു എന്നാണ് പുറത്ത് വരേണ്ടത്. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതിയുടെ ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു.? ശിവശങ്കർ നടത്തിയ നീയമനങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്തായി.? ബിജെപിയും സിപിഎമ്മും ധാരണയായതോടെ ആ അന്വേഷണം നിലച്ചു. കേസ് ആവിയായിപ്പോയി
