തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ശബരിമലയില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കുന്ന കാര്യം ആലോചിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. 

ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഇതിനുള്ള സാധ്യത പരിഗണിക്കണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ദേവസ്വം ബോര്‍ഡിൻറെ വരുമാനം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പല ക്ഷേത്രങ്ങളേയും സാരമായി ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സാമ്പത്തിക സഹായം നല്‍കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.