തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഉടമ ബിജു രമേശിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസയച്ചു. ബാര്‍ കോഴയുമായ ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മുന്‍ പോസിക്യൂഷന്‍ ജനറല്‍ അഡ്വ.ടി. ആസിഫ് അലി മുഖാന്തരമാണ് നോട്ടീസ് നല്‍കിയത്.  

50 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന രമേശ് ചെന്നിത്തലയ്ക്ക് ബിജു രമേശിന്റെ വാസ്തവവിരുദ്ധമായ പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണെന്നും, ആയതിനാല്‍ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.