ഉച്ചയോടെയാണ് സംഘം മരടിലെത്തുക. ഉച്ചയ്ക്ക് ശേഷം ഇവര്‍ എറണാകുളം സബ് കളക്ടറുമായി ചര്‍ച്ച നടത്തും.  

കൊച്ചി:ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടനം നടത്തുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘം ഇന്ന് മരട് സന്ദര്‍ശിക്കും. ഉച്ചയോടെയാണ് സംഘം മരടിലെത്തുക. ഉച്ചയ്ക്ക് ശേഷം ഇവര്‍ എറണാകുളം സബ് കളക്ടറുമായി ചര്‍ച്ച നടത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നത് സംബന്ധിച്ച് ഇന്നാണ് അന്തിമതീരുമാനം ഉണ്ടാകുക. പൊളിക്കാൻ കരാർ ഏറ്റെടുത്തിരുന്ന കമ്പനികൾ, സമയക്രമം മാറ്റുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു. വിവിധ വകുപ്പുകളുമായി ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും അന്തിമതീരുമാനം. ഒഴിപ്പിക്കൽ നടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ എസ് സുഹാസ് ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 

അതേസമയം,മരടിലെ എച്ച്ടുഒ ഫ്ലാറ്റിൽ സ്ഫോടനത്തിന് ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി കിട്ടി. ഇതോടെ ഇന്ന് പുലർച്ചെ മുതൽ സ്ഫോടകവസ്തുക്കൾ ദ്വാരങ്ങളിൽ നിറച്ചുതുടങ്ങി. ആൽഫ സെറിൻ ഫ്ലാറ്റിൽ നാളെ മുതൽ സ്ഫോടകവസ്തുക്കൾ എത്തിച്ചുതുടങ്ങും. ഗതാഗതക്രമീകരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സബ്‍ കളക്ടര്‍ ഇന്ന് പൊലീസ് കമ്മീഷണറേയും കാണും.