എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിന്നിരുന്നു. 

തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ നിലനിന്നിരുന്ന സീനിയോറിറ്റി തർക്കം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എക്സൈസ് വകുപ്പിൽ ഭരണകക്ഷി നേതാക്കൾ നടത്തിയ അനാവശ്യ ഇടപെടാലണ് ഇതിനു കാരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിന്നിരുന്നു. ഈ കേസുകൾ കൃത്യസമയത്ത് പരിഹരിക്കപ്പെട്ടിരുന്നുവെങ്കിൽ അനുവിനും റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചേനെയെന്ന് ആരോപണം ഉയർന്നിരുന്നു. 

 ഭരണകക്ഷി നേതാക്കളുടെ അനാവശ്യ ഇടപെടലാണ് പ്രശ്നത്തിന് കാരണമായത്. എല്ലാ പി എസ് സി റാങ്ക് ലിസ്റ്റും ആറ് മാസത്തേക്ക് നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിൻ്റെ നൂറ് ദിനം, നൂറ് പദ്ധതി പ്രഖ്യാപനം തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞു.