ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ കണ്ടൈൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുകയുള്ളൂ എന്നും നിലവിൽ ആരും രോഗലക്ഷണം കാണിക്കുന്നില്ല കോഴിക്കോട് ജില്ല കളക്ടർ അറിയിച്ചു.

കോഴിക്കോട്: രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോ​ഗ്യപ്രവർത്തകരാണ്. 14 കുടുംബാം​ഗങ്ങളും പട്ടികയിലുണ്ട്. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയിലുള്ളവർ ക്വാറന്റൈനിലാണ്. അതേ സമയം നിലവിൽ ആർക്കും രോ​ഗലക്ഷണങ്ങളില്ല. റൂട്ട് മാപ്പ് പുറത്തുവിടുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകി. സമ്പർക്കപ്പട്ടികയിൽ‌ ഉള്ളവരെ കണ്ടെത്തും. രോ​ഗം പടരാതിരിക്കാനും നടപടികൾ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ കണ്ടൈൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുകയുള്ളൂ എന്നും നിലവിൽ ആരും രോഗലക്ഷണം കാണിക്കുന്നില്ല കോഴിക്കോട് ജില്ല കളക്ടർ അറിയിച്ചു.

കൺട്രോൾ റൂം നമ്പർ 0495 2373 901, 9072007767