ആലപ്പുഴ:  കൊവിഡ് നിരീക്ഷണത്തിലായിരുന്ന ചേർത്തല സ്വദേശികൾ മുങ്ങിയെന്ന് പരാതി. ചേർത്തല വെല്ലപ്പാട്ടിൽ ആനന്ദ് ജോസഫ്, എൽസമ്മ ജോസഫ് എന്നിവരെയാണ് നിരീക്ഷണത്തിലിരിക്കെ കാണാതായതായി പരാതി ഉയര്‍ന്നത്. തൃശ്ശൂരിലായിരുന്നു ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നത് .

മാർച്ച് ഒമ്പതിന് ദുബായിൽ നിന്നെത്തിയ ഇരുവരും 16 മുതൽ മേലൂരിലെ രസ ഗുരുകുൽ ആന്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയാക്കും മുമ്പ് ഇവർ മുങ്ങിയെന്ന് ആക്ഷേപം ഉയര്‍ന്നതോടെ മേലൂര്‍ പഞ്ചായത്ത് സെക്രട്ടറി ചേര്‍ത്തല നഗരസഭാ സെക്രട്ടറിയെ വിവരം  അറിയിക്കുകയായിരുന്നു.  സംഭവം വാര്‍ത്തയായത് തുടര്‍ന്ന് നഗരസഭ അധികൃതര്‍ പൊലീസിലും പരാതി നൽകി.  തുടര്‍ന്നാണ് പരാതി  പച്ചക്കള്ളമാണെന്ന് വിശദീകരിച്ച് ഇരുവരും രംഗത്തെത്തിയത്. 

ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും  ക്വാറന്‍റൈൻ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നുമാണ് ആനന്ദ് ജോസഫ് പറയുന്നത്. മാർച്ച് 9നാണ് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയത്. ആ സമയത്ത് കൊച്ചി എയർപോർട്ടിൽ കർശന പരിശോധനകളുണ്ടായിരുന്നില്ല എന്നും ഇയാൾ വിശദീകരിക്കുന്നു. 

Read Also: കൊവിഡ് നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ സബ് കളക്‌ടർക്കെതിരെ കേസെടുക്കും...