കോഴിക്കോട്: ശബരിമലയിൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കരുതെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമലയിൽ വർധിച്ചു വരുന്ന കൊവിഡ് വ്യാപനം ആശങ്കാജനകമാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. 

നിയന്ത്രണങ്ങളോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സർക്കാരും ദേവസ്വം ബോർഡും പുനപരിശോധിക്കണം. ക്ഷേത്രത്തിലെ പൂജാ കർമങ്ങൾ മുടക്കമില്ലാതെ നടത്തുകയും ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യണമെന്നും കൊവിഡ് കാലത്തെ മണ്ഡലകാല തീർത്ഥാടനം സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തത് തീർത്തും ഏകപക്ഷീയമായിട്ടാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.