Asianet News MalayalamAsianet News Malayalam

കേരളാ ഹൈക്കോടതിയിലെ പരിപാടിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ പങ്കെടുക്കില്ല

എന്നാൽ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയിൽ വേദി പങ്കിടില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ നിലപാട്.

chief justice of supreme court will not attend kerala high court function
Author
First Published Aug 16, 2024, 2:43 PM IST | Last Updated Aug 16, 2024, 2:47 PM IST

കൊച്ചി : കേരളാ ഹൈക്കോടതിയിലെ പരിപാടിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ് പങ്കെടുക്കില്ല. അനാരോഗ്യം കാരണം പങ്കെടുക്കില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നിന്നുളള അറിയിപ്പ്. പകരം സുപ്രീം കോടതി ജഡ്ജ് ബി ആർ ഗവായ് പങ്കെടുക്കും. ഹൈക്കോടതിയുടെ ഡിജിറ്റൽ കോർട്ടുകളും പ്രത്യേക വിചാരണ കോടതികളും ഉദ്ഘാടനം ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയിൽ വേദി പങ്കിടില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ. കോടതിയിൽ ഈ ഫൈലിങ്ങും ഡിജിറ്റലൈസേഷൻ പ്രക്രിയയും തുടങ്ങിയത് അസോസിയേഷനുമായി കൂടിയാലോചനയില്ലാതെയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടനയുടെ പ്രതിഷേധം.  

4 സംസ്ഥാനങ്ങളില്‍ തെര‍ഞ്ഞെടുപ്പ് വരുന്നു, കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലും ആകാംക്ഷ, പ്രഖ്യാപനം 3 മണിക്ക്

 

 

 

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios