തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുകയാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം അഞ്ചിനാണ് യോഗം.

ജോലി തിരക്കു കാരണമുള്ള മാനസിക സംഘർഷം, ജോലി സമയത്തിലെ പുനക്രമീകരണം എന്നിവ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യും. ഈ മാസം അഞ്ചിന് വൈകുന്നേരം  നാലരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. ഐപിഎസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.