8 മാസമായി റബർ കർഷകന് സബ്സിഡി ലഭിക്കുന്നില്ലെന്നും കേന്ദ്രം റബർ കർഷകരെ കബളിപ്പിച്ചെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്. സർക്കാരിൻ്റെ കേരളാ ബാങ്ക് കർഷകരുടെ കഴുത്തിൽ കുരുക്കിടുകയാണെന്നു മാർ ജോസഫ് പാംപ്ലാനി കണ്ണൂരിൽ പറഞ്ഞു. എട്ടുമാസമായി കർഷകർക്ക് സബ്സിഡി നൽകിയിട്ടില്ല. കർഷകരുടെ കാര്യം പറയുമ്പോൾ മാത്രം പണമില്ല. കേന്ദ്രവും റബർ കർഷകരെ കബളിപ്പിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റബർ ഉൽപാദക സംഘങ്ങളുടെ കലക്ടറേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
