ഹവാന ഡെപ്യൂട്ടി ഗവർണർ, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയും ഹവാനയിലെ  വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.  

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി. ഹവാന ഡെപ്യൂട്ടി ഗവർണർ, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. 

ജോസ് മാർട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും. മന്ത്രിമാരായ കെ എൽ ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ എസ് ജാനകി രാമൻ തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിക്കും.

Also Read: 'ഓന്ത് നാണിച്ചുപോകും', വിദേശവായ്പക്ക് പിണറായി ഇരന്നത് നിലപാടിൽ മലക്കംമറിഞ്ഞ്; 2001 കാലം ഓർമ്മിപ്പിച്ച് സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

YouTube video player