മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയിൽ. ഡീൽ ആരോപണം കടുപ്പിക്കും. മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയിൽ. ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ ഡീൽ ആരോപണം കടുപ്പിക്കും. മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാധ്യമങ്ങളാണ് പ്രയോഗങ്ങൾ വിവാദമാക്കിയത്. ഒരു വ്യക്തി പറയും പോലെ മറ്റൊരു വ്യക്തി പറയില്ല. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കരാനെ പോലെയാണ് ഡീൽ ആരോപണം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നതെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.