പിണറായിക്ക് വീണ്ടും മൈക്ക് പ്രശ്നം; ഓപ്പറേറ്റരെ സ്റ്റേജിലേക്ക് വിളിച്ച് മുഖ്യമന്ത്രി, ശേഷം പ്രസംഗം തുടർന്നു
പ്രസംഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. ഉടൻ ഓപ്പറേറ്റർ സ്റ്റേജിലെത്തി പ്രശ്നം പരിഹരിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. നേരത്തെ, മൈക്ക് പ്രശ്നം വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
തിരുവനന്തപുരം: കോവളത്ത് വേദിയിൽ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പ്രശ്നം. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, സിപിഎം നിർമിച്ച 11വീടുകളുടെ താക്കോൽദാനം എന്നിവ കൈമാറുന്ന ചടങ്ങിലാണ് പിണറായിക്ക് മൈക്കിന് പ്രശ്നമുണ്ടായത്. പ്രസംഗം തുടങ്ങാനെത്തിയപ്പോഴായിരുന്നു മൈക്കിന്റെ ഉയരക്കൂടുതൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രസംഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. ഉടൻ ഓപ്പറേറ്റർ സ്റ്റേജിലെത്തി പ്രശ്നം പരിഹരിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.
നേരത്തെ, മൈക്ക് പ്രശ്നം വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നുമായിരുന്നു വിമർശനം. പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്റെ നിഴൽ മാത്രമാണെന്നും അംഗങ്ങൾ വിമർശിച്ചു.
https://www.youtube.com/watch?v=Ko18SgceYX8