സർക്കാർ എടുക്കുന്ന നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറാണ്. ഇരു വിഭാഗത്തെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാനാണ് ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് പോവുന്നത് സർക്കാർ നോക്കി നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്നും വർഗീയത ഉണ്ടാക്കുന്നവരെ പിടിക്കാൻ ആരുമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാർ എടുക്കുന്ന നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറാണ്. ഇരു വിഭാഗത്തെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ആരും എരിതീയിൽ എണ്ണയൊഴിക്കരുതെന്നായിരുന്നു എൻ എസ് എസ് പ്രസ്താവനയ്ക്ക് വി.ഡി സതീശന്റെ മറുപടി. കേരളത്തെ കത്തിച്ചു ചാമ്പലാക്കാൻ പലരും കാത്തിരിപ്പുണ്ടെന്നും സതീശൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona