കൂടുതൽ കുട്ടികളെ കായികരംഗത്തേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് കൂടുതൽ സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി: കൂടുതൽ കുട്ടികളെ കായികരംഗത്തേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് കൂടുതൽ സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും മികച്ച താരങ്ങളെ കേരള പൊലീസിലേക്ക് എത്തിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. 47-ാമത് സംസ്ഥാന പൊലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ദീപശിഖാ ഫൺ റൺ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ സന്ദേശവുമായി സെപ്റ്റംബർ 5 മുതൽ 8 വരെയാണ് മാരത്തോൺ.

