നാളെയോ മറ്റന്നാളോ ആയിരിക്കും വി ഡി സതീശന്‍-അലോഷ്യസ് സേവ്യർ കൂടിക്കാഴ്ച. നേരത്തെ, കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചെന്ന് അലോഷ്യസ് പരാതി ഉന്നയിരുന്നു.
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർക്ക് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി നൽകി. നാളെയോ മറ്റന്നാളോ ആയിരിക്കും കൂടിക്കാഴ്ച. നേരത്തെ, കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചെന്ന് അലോഷ്യസ് പരാതി ഉന്നയിരുന്നു. അതേസമയം, പരസ്യപ്രസ്താവനകൾക്ക് പാർട്ടിയിൽ വിലക്ക് ഏര്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം, നേരിട്ട് കണ്ടിട്ടും അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി മുഖം കൊടുക്കാത്തതിരുന്നതും ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി-കെഎസ്‍യു തർക്കം നിലനിൽക്കുന്നതിനിടെയാണ് വിഡി സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ എത്തുന്നത്. കൊച്ചി എസ്എച്ച് കോളേജിലെ പരിപാടിയിലാണ് മുഖ്യമന്തി വിഡി സതീശൻ എത്തിയത്. ഈ പരിപാടിയിൽ അലോഷ്യസ് സേവ്യറും പങ്കെടുത്തിരുന്നു. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാൻ, അലോഷ്യസ് കാത്തുനിന്നെങ്കിലും സതീശൻ മുഖം കൊടുത്തില്ല. താൻ പഠിച്ച രാഷ്ട്രീയം സമുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നതാണെന്നും മുഖ്യമന്ത്രി തിരിച്ച് ചിരിക്കാത്തതിന് മറുപടിയില്ലെന്നുമായിരുന്നു സംഭവത്തെ കുറിച്ചുള്ള അലോഷ്യസിന്‍റെ പ്രതികരണം.
