ഓണ്‍ലൈന്‍ വഴി ലഭിച്ച തുകയാണിത്.

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. ഇന്ന് ഇതുവരെ ലഭിച്ചത് 218.72 കോടി രൂപയാണ്. ഓണ്‍ലൈന്‍ വഴി ലഭിച്ച തുകയാണിത്. നിലവില്‍ 4357.73 കോടി രൂപയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബെഹ്റ പറഞ്ഞു.