Asianet News MalayalamAsianet News Malayalam

ടെന്നീസ് ക്ലബ് പാട്ടക്കുടിശിക ഇളവ്: തുടർ നടപടിക്ക് സർക്കാർ, ഉദ്യോഗസ്ഥ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

 പാട്ടക്കുടിശിക വരുത്തിയതിന് റവന്യുവകുപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ച ക്ലബിന്റെ 11 കോടി ഉണ്ടായിരുന്ന കുടിശ്ശിക ഒരു കോടിയാക്കി കുറയ്ക്കാനുള്ള സർക്കാർ നീക്കം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്.

chief secretary meeting on trivandrum tennis club thiruvananthapuram
Author
Thiruvananthapuram, First Published Feb 21, 2021, 12:12 PM IST

തിരുവനന്തപുരം: ടെന്നീസ് ക്ലബ് പാട്ടക്കുടിശിക ഇളവിൽ തുടർ നടപടിയുമായി സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ക്ലബ് അംഗങ്ങളായ ഐഎഎസ് ഉദ്യോഗസ്ഥനെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.  പാട്ടക്കുടിശിക വരുത്തിയതിന് റവന്യുവകുപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ച ക്ലബിന്റെ 11 കോടി ഉണ്ടായിരുന്ന കുടിശ്ശിക ഒരു കോടിയാക്കി കുറയ്ക്കാനുള്ള സർക്കാർ നീക്കം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്.

'സർക്കാരിൻ്റെ കടുംവെട്ട്'; കവടിയാർ ടെന്നിസ് ക്ലബിന്‍റെ 11 കോടി പാട്ടക്കുടിശ്ശിക ഒരു കോടിയാക്കി കുറച്ചു

ക്രമവിരുദ്ധമായിട്ടാണ് തിരുവനന്തപുരത്തെ ടെന്നിസ് ക്ലബ്ബിന്റെ കുടിശ്ശിക ചീഫ് സെക്രട്ടറി കുറച്ചുകൊടുത്തതെന്നും, താൻ പോലും കാണാതെ ഈ ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൊടുത്തെന്നും മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ  റവന്യൂമന്ത്രിയുടെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളാനായിരുന്നു തീരുമാനമെങ്കിലും റവന്യൂ മന്ത്രി കർശനമായി എതിർത്തതോടെ നടക്കാതെ പോകുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം. 

'ആ കടുംവെട്ട് ഇവിടെ വേണ്ട', ടെന്നിസ് ക്ലബ് വിവാദത്തിൽ ടോം ജോസിനെതിരെ മന്ത്രി

 

 

 

Follow Us:
Download App:
  • android
  • ios