പാര്‍ലമെന്‍ററികാര്യ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദ്ദേശം അറിയിച്ചതായി സൂചന. അടിയന്തരപ്രമേയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സമവായത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് സൂചന .മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചര്‍ച്ച നടത്തിയേക്കും.പാര്‍ലമെന്‍ററികാര്യമന്ത്രി കെ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം അറിയിച്ചതായി സൂചനയുണ്ട്. എന്നാല്‍ അടിയന്തരപ്രമേയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

മോദി മോഡൽ നിയമസഭയിലും, മുഖ്യമന്ത്രിയോട് 'ഓ മഹാൻ' എന്ന് പറയാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് ഷാഫി പറമ്പിൽ

 അതിനിടെ പ്രതിപക്ഷ നേതാവ് കള്ള പ്രചരണം നടത്തുന്നുവെന്ന് എംഎല്‍എമാരായ സച്ചിന്‍ദേവും എച്ച് സലാമും കുറ്റപ്പെടുത്തി. അവർ ചെയ്ത അക്രമത്തിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമം. കെ കെ രാമ മാധ്യമങ്ങളോട് പറഞ്ഞത് ,തന്നെ വാച്ച് ആൻഡ് വാർഡ് ആക്രമിച്ചു എന്നാണ്. അമ്പലപ്പുഴ എംഎൽഎ ചവിട്ടി എന്നോ സച്ചിൻ ചവിട്ടി എന്നോ ആദ്യം പറഞ്ഞിട്ടില്ല. ആ യാഥാർത്ഥ്യം മറച്ചുവച്ചാണ് കള്ളപ്രചാരണമെന്നും അവര്‍ വ്യക്തമാക്കി.