മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ചട്ടം പഠിപ്പിക്കാനായിരുന്നു അച്ഛൻ്റെ ക്രൂരത. കുട്ടിയെ ഇയാള്‍ വടികൊണ്ട് പൊതിരെ തല്ലുകയും തലകീഴായി നിർത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.
കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിൽ അച്ഛന്‍റെ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്ന കുട്ടിയുടെ സംരക്ഷണം സമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു. ഓട്ടിസം ബാധിച്ച കുട്ടിയെ അച്ഛൻ ചട്ടം പഠിപ്പിക്കാൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ അച്ഛൻ ചെറളായി സ്വദേശി സുധീർ റിമാൻഡിലാണ്.
മകന് ഇനി ക്രൂരമാർദ്ദനം ഏൽക്കാതെ ജീവിക്കാനാകുമല്ലോ എന്ന ആശ്വാസമായിരുന്നു സംരക്ഷണ കേന്ദ്രത്തിലേക്ക് മകനെ വിടുമ്പോൾ അമ്മയ്ക്ക്. കുട്ടിയെ യാത്രയാക്കാൻ നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധി പേരുണ്ടായിരുന്നു. കുട്ടിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ അച്ഛൻ സുധീർ ഇപ്പോഴും ജയിലിലാണ്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ചട്ടം പഠിപ്പിക്കാനായിരുന്നു അച്ഛൻ്റെ ക്രൂരത. കുട്ടിയെ ഇയാള്‍ വടികൊണ്ട് പൊതിരെ തല്ലുകയും തലകീഴായി നിർത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. മറ്റ് രണ്ട് അനുജൻമാരുടെയും അമ്മയുടെയും മുന്നിൽ വെച്ചായിരുന്നു കുട്ടിയെ അച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നത്. മൂന്ന് വർഷമായി തുടരുന്ന ക്രൂരതയുടെ ദൃശ്യം പുറത്ത് വന്നതോടെയാണ് ഉദ്യോഗസ്ഥ ഇടപെടലുണ്ടായത്. സാമൂഹ്യ നീതി വകുപ്പിന്‍റെ നിർദ്ദേശപ്രകാരം കോതമംഗലം പീസ് വാലി കേന്ദ്രമാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്.
