Asianet News MalayalamAsianet News Malayalam

ചൈന വിഷയം: പാർലമെൻ്റിൽ ച‍ർച്ച വേണമെന്ന കോൺ​ഗ്രസ് നി‍ർദേശം അവ​ഗണിച്ച് മറ്റു പാ‍ർട്ടികൾ

ചൈന അതിർത്തിയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമെന്നും സേന എന്തും നേരിടാൻ തയ്യാറെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയിൽ പറഞ്ഞു. 

china issue in parliament
Author
Delhi, First Published Sep 18, 2020, 9:43 AM IST

​ദില്ലി: ചൈന വിഷയത്തിൽ പാർലമെൻ്റിൽ ഒറ്റപ്പെട്ട് കോൺ​ഗ്രസ്. അതിർത്തി സംഘ‍‍ർഷം പാ‍ർലമെന്റിൽ ചർച്ച ചെയ്യണമെന്ന പാ‍ർട്ടി നി‍ർദേശത്തോട് പ്രതിപക്ഷത്തെ പല പാ‍ർട്ടികളും വിയോജിച്ചതാണ് കോൺ​ഗ്രസിന് തിരിച്ചടിയായത്. 

ലോക്സഭയിൽ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം വിഷയം ചർച്ച ചെയ്യാനുള്ള കോൺ​ഗ്രസ് നീക്കം സ്പീക്ക‍ർ ഇടപെട്ട് തടഞ്ഞിരുന്നു. നി‍ർണായക ഘട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിന് പിന്നിലുണ്ടെന്ന സന്ദേശം നൽകുകയാണ് വേണ്ടതെന്നും ഈ ഘട്ടത്തിൽ സൈനികനീക്കത്തെക്കുറിച്ചുള്ള ചർച്ച അനുചിതമാണെന്നുമുള്ള നിലപാടായിരുന്നു ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള സ്വീകരിച്ചത്. 

അതേസമയം ചൈന അതിർത്തിയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമെന്നും സേന എന്തും നേരിടാൻ തയ്യാറെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയിൽ പറഞ്ഞു. നിയന്ത്രണരേഖയ്ക്കടുത്ത് ചൈന വൻസേന വിന്യാസം തുടരുന്നു എന്നും രാജ്യസഭയിൽ രാജ്നാഥ് സിംഗ്
വെളിപ്പെടുത്തി.

Follow Us:
Download App:
  • android
  • ios