ആശുപത്രിയിൽ സൂക്ഷിച്ച  മൃതദേഹത്തിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ കണ്ട് ബന്ധുക്കളെത്തി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 

കൽപ്പറ്റ :വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്നും മൃതദേഹം മാറിയെടുത്തതായി സംശയം. ചൂരൽമലയിൽ നിന്നും കിട്ടിയ യൂസഫ് എന്നയാളുടെ മൃതദേഹം മറ്റാരോ മാറിയെടുത്ത് കൊണ്ടുപോയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. ചൂരൽ മലയിൽ ഒരു കുടുംബത്തിലെ 12 പേർ ഒലിച്ചുപോയതിൽ ഉൾപ്പെട്ടയാളാണ് 60 വയസ് പ്രായമുളള മുട്ടേത്തൊടി യൂസഫ്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് കണ്ട് യൂസഫിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെത്തി തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

4-ാം ദിനം, വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്നും ആശ്വാസ വാർത്ത, വീട്ടിൽ കുടുങ്ങിയ 4 പേരെ കണ്ടെത്തി രക്ഷപ്പെടുത്തി

YouTube video player

YouTube video player