Asianet News MalayalamAsianet News Malayalam

'3 ദിവസം മുമ്പ് വിളിച്ചു, ടിക്കറ്റ് നൽകാനുള്ള സൗകര്യം ചെയ്യണമെന്ന് പറഞ്ഞു'; ഭാ​​ഗ്യവാനെക്കുറിച്ച് ഏജന്‍റ്

തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നും വിറ്റുപോയ  XC 224091 എന്ന ടിക്കറ്റിനാണ് ഇത്തവണ സമ്മാനമടിച്ചത്. 

christmas news year bumper 20 crore winner found pondichery sts
Author
First Published Feb 2, 2024, 4:12 PM IST

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 20 കോടി കിട്ടുന്നത് ആർക്കായിരിക്കും എന്ന ആകാംക്ഷയിലായിരുന്നു കേരളം. ഒടുവിൽ ഭാ​ഗ്യശാലിയെ കണ്ടെത്തി. എന്നാൽ തന്നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിരിക്കുകയാണ്. പോണ്ടിച്ചേരി സ്വദേശിയായ 33 കാരനെയാണ് ഭാ​ഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് ഭാ​ഗ്യശാലി വിളിച്ചതെന്ന് ലോട്ടറി ഏജന്റ് ഷാജഹാൻ പറഞ്ഞു. 'ടിക്കറ്റ് നൽകാനുള്ള സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ ആ​ഗ്രഹിക്കുന്നില്ല.' തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നും വിറ്റുപോയ  XC 224091 എന്ന ടിക്കറ്റിനാണ് ഇത്തവണ സമ്മാനമടിച്ചത്. 

ഒരു കോടിയിൽ എത്ര? 
ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ പ്രത്യേകതകളിൽ ഒന്ന് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് യഥാക്രമം 1 കോടി വീതം ഇരുപത് പേർക്കാണ്. ഇത്തരത്തിൽ ഒരുകോടി ലഭിക്കുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.

20 കോടിയടിച്ച ഭാഗ്യശാലിയെ കണ്ടെത്തി; ടിക്കറ്റ് എടുത്തത് ശബരിമല തീർത്ഥാടനത്തിനായി എത്തിയപ്പോൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios