കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ  പള്ളികളിൽ ജൂലൈ ഒന്ന് മുതൽ ജനപങ്കാളിത്തത്തോടെ കുർബാന  ആരംഭിക്കും. കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർക്ക് ദിവസേനയുള്ള കുർബാനയിൽ  പങ്കെടുക്കാം. ഓരോ ദിവസവും എത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ ശേഖരിക്കും. ജൂൺ മുപ്പത് വരെ അങ്കമാലി- എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള മുഴുവൻ പള്ളികളും അടച്ചിടാനായിരുന്നു നേരത്തെ എടുത്ത തീരുമാനം.