എന്നു നിന്റെ മൊയ്തീൻ, ഹൗ ഓൾഡ് ആർയു, മഹേഷിന്റെ പ്രതികാരം, പത്തൊൻപതാം നൂറ്റാണ്ട്, ടേക്ക് ഓഫ്, ക്യാപ്റ്റൻ തുടങ്ങി നിരവധി സിനിമകളിൽ പ്രവര്‍ത്തിച്ചിയാളാണ് സജീവൻ
തിരുവനന്തപുരം: സിനിമാ രംഗത്ത് ആർട്ട് അസോസിയേറ്റ് ഡയറക്ടറായിരുന്ന സജീവനും ഭാര്യ രമയും ഗുരുതര രോഗം ബാധിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത സ്ഥിതിയിലാണ്. സജീവന് തലച്ചോറിന് ടിബിയും ഭാര്യക്ക് കാൻസറുമാണ്.
എന്നു നിന്റെ മൊയ്തീൻ, ഹൗ ഓൾഡ് ആർയു, മഹേഷിന്റെ പ്രതികാരം, പത്തൊൻപതാം നൂറ്റാണ്ട്, ടേക്ക് ഓഫ്, ക്യാപ്റ്റൻ തുടങ്ങി നിരവധി സിനിമകളിൽ കലാരംഗത്ത് പ്രവർത്തിച്ചിരുന്നു പയ്യന്നൂർ സ്വദേശിയായ സജീവൻ. വർഷങ്ങളായി തിരുവനന്തപുരത്ത് വാടക വീട്ടിലായിരുന്നു താമസം. നാലു മാസം മുമ്പ് കണ്ണൂരിൽ ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് സജീവൻ കുഴഞ്ഞു വീണത്.
പരിശോധനയിൽ തലച്ചോറിൽ ടി.ബി രോഗം സ്ഥിരീകരിച്ചു. നിരവധി ശസ്ത്രക്രിയകൾ കഴിഞ്ഞു. പിന്നെ പൂർണമായി കിടപ്പിലായി. സജീവന്റെ ചികിത്സയ്ക്കിടെയാണ് ഭാര്യ രമയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഏഴ് ശസ്ത്രക്രിയകൾ പൂർത്തിയായി. ഇനിയും ചെയ്യാനുണ്ട് മൂന്ന് ശസ്ത്രക്രിയകൾ. സജീവൻ കിടപ്പിലായതോടെ രമയുടെ തുടർ ചികിത്സയും മുടങ്ങി.
സജീവന് ദീർഘകാല ചികിത്സ ഇനിയും ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വീടോ മറ്റു സമ്പാദ്യങ്ങളോ ഒന്നുമില്ല. അച്ചന്റെയും അമ്മയുടെയും രോഗം കാരണം ഇളയമകന്റെ പഠനം മുടങ്ങി. മൂത്തമകൻ ബിരുദ വിദ്യാർത്ഥിയാണ്. ചികിത്സക്കും ജീവിക്കാനും ആരെങ്കിലും സഹായിച്ചാൽ മാത്രമേ ഈ കുടുംബത്തിന് മുന്നോട്ട് പോകാനാകൂ
സഹായങ്ങൾ നല്‍കാൻ
അക്കൗണ്ട് നമ്പർ 67117766318
എസ്ബിഐ സ്റ്റാച്യു ബ്രാഞ്ച്
ഐഎഫ്എസ് കോഡ്: SBIN0070028
ഗൂഗിൾപേ നമ്പർ: 9961338030
