കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. മനയിൽകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു

കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. മനയിൽകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. മധ്യവയസിലുളള പുരുഷന്‍റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. വീടിരിക്കുന്ന സ്ഥലത്ത് തേങ്ങയിടാൻ വന്ന തൊഴിലാളിയാണ് അസ്ഥികൂടം കണ്ടത്. വെസ്റ്റ്‌ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTube video player