1977ൽ മോഹിനിയാട്ടം എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. തമിഴിൽ ഭാരതി രാജയുടെ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് നിവാസായിരുന്നു. 

കോഴിക്കോട്: ഛായാഗ്രഹകനും സംവിധായകനുമായ പി എസ് നിവാസ് (73) അന്തരിച്ചു. ഒരുമാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 1977ൽ മോഹിനിയാട്ടം എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. തമിഴിൽ ഭാരതി രാജയുടെ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് നിവാസായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred