കെഎസ്ആര്‍ടിഇഎയ്ക്കൊപ്പം പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്കരിച്ചു.

കണ്ണൂര്‍: കെഎസ്ആർടിസി ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിനെ ബഹിഷ്ക്കരിച്ച് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകൾ. തൊഴിലാളികൾക്ക് എതിരെ മന്ത്രി നടത്തുന്ന പ്രസ്ഥാവനകളില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. നേതാക്കൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കുമെന്നും ബഹിഷ്കരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആന്‍റണി രാജു പറഞ്ഞു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരുമായി ചർച്ച ചെയ്തു പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.