Asianet News MalayalamAsianet News Malayalam

ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവിന്‍റെ ക്വട്ടേഷനെന്ന് പരാതി; അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം

പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പാർട്ടി നിർദ്ദേശം.

CITU leader attempt to kill local secretary
Author
Munnar, First Published Oct 4, 2020, 9:23 PM IST

ഇടുക്കി: മൂന്നാറില്‍ ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ കൊടുത്തെന്ന പരാതി അന്വേഷിക്കാന്‍ സിപഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. തീരുമാനം മൂന്നാറില്‍ ചേര്‍ന്ന സിപിഎം ഏരിയ കമ്മിറ്റിയുടേത്. ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കെ രാജേന്ദ്രൻ, ഡിവൈഎഫ്‍ഐ സംസ്ഥാന കമ്മറ്റി അംഗം എ രാജ, മൂന്നാർ ഏരിയാ കമ്മറ്റി അംഗം മഹേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.  പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പാർട്ടി നിർദ്ദേശം.

Follow Us:
Download App:
  • android
  • ios