നഗരത്തിലെ അനധികൃത മീൻകച്ചവടം ഹെൽത്ത് ഇൻസ്‌പെക്ടർ ദീപു പിടികൂടിയതിനെ തുടർന്നാണ് സിഐടിയു നേതാവ് നഗരസഭ ഓഫീസിൽ എത്തിയത്.
പത്തനംതിട്ട: സിഐടിയു നേതാവ് പത്തനംതിട്ട നഗരസഭ ഓഫീസിൽ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തായി. മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്ത് ആണ് ഭീഷണിപ്പെടുത്തുന്നത്. നഗരത്തിലെ അനധികൃത മീൻകച്ചവടം ഹെൽത്ത് ഇൻസ്‌പെക്ടർ ദീപു പിടികൂടിയതിനെ തുടർന്നാണ് സിഐടിയു നേതാവ് നഗരസഭ ഓഫീസിൽ എത്തിയത്. ഹെൽത്ത് ഇൻസ്‌പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ സക്കീർ അലങ്കാരത്തിനെതിരെ പൊലീസ് കേസ് എടുത്തു. നഗരസഭാ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Read More : മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു, പൊലീസ് കണ്ടെത്തി
