Asianet News MalayalamAsianet News Malayalam

ചർച്ച സമയവായത്തിലെത്തിയില്ല; കെഎസ്ആർടിസിയിൽ സംയുക്ത തൊഴിലാളി സമരത്തിന് സിഐടിയു

സംയുക്ത സമര പരിപാടികൾ ആലോചിക്കുമെന്ന് കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ വ്യക്തമാക്കി

CITU to jointly fight with other trade unions for salary in Kerala SRTC kgn
Author
First Published Mar 20, 2023, 10:49 PM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട ചർച്ച സമയവായത്തിൽ എത്തിയില്ല. കെഎസ്ആർടിസി മാനേജ്മെന്റും സിഐടിയുവും ഗതാഗത മന്ത്രിയും തമ്മിലായിരുന്നു ചർച്ച. ശമ്പളം ഗഡുക്കളായി നൽകാനേ കഴിയൂവെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് യോഗത്തിൽ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച അലസിയത്. ഇതോടെ മറ്റ് തൊഴിലാളി സംഘടനകളുമായി ചേർന്ന് സംയുക്ത സമര പരിപാടികൾ ആലോചിക്കുമെന്ന് കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios