ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിരാമന്റെ പരിക്ക് ഗുരുതരമായതിനാൽ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരുന്നതിനിടെയാണ് സംഭവം.
വയനാട്: ബത്തേരി പുൽപ്പള്ളി റോഡിൽ കാട്ടുപോത്തിന്റെ അക്രമത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് പരിക്ക്. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുഞ്ഞിരാമനാണ് പരിക്കേറ്റത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിരാമന്റെ പരിക്ക് ഗുരുതരമായതിനാൽ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരുന്നതിനിടെയാണ് സംഭവം.
Add Asianetnews as a Preferred Source

