ഗുരുതര വീഴ്ച മുൻനിർത്തി മാസങ്ങൾക്ക് മുമ്പ് അബ്‌ദുൾ ഷുക്കൂറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്നാണ് സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അറിയിക്കുന്നത്

പത്തനംതിട്ട: സിപിഐ നേതാവ് കോൺഗ്രസില്‍ ചേര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി പത്തനംതിട്ട സിപിഐ നേതൃത്വം. ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുള്‍ ഷുക്കൂര്‍ ആണ് സിപിഐയില്‍ നിന്ന് വിട്ട് കോൺഗ്രസില്‍ ചേര്‍ന്നത്. 

ഗുരുതര വീഴ്ച മുൻനിർത്തി മാസങ്ങൾക്ക് മുമ്പ് അബ്‌ദുൾ ഷുക്കൂറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്നാണ് സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അറിയിക്കുന്നത്. ഒരു വർഷം മുമ്പ് മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്നും ഷുക്കൂറിനെ നീക്കിയിരുന്നുവത്രേ. വാർത്താക്കുറുപ്പിലൂടെ ആണ് ഇക്കാര്യം സിപിഐ അറിയിച്ചത്. 

എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് ആയിരുന്നു അബ്‌ദുൾ ഷുക്കൂർ. സിപിഐ നേതൃത്വുമായി ഇടഞ്ഞുതന്നെയാണ് പാര്‍ട്ടിയില്‍ നിന്നുള്ള രാജിയും കോൺഗ്രസിലേക്കുള്ള വരവും.

പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് കോൺഗ്രസ് പ്രവേശത്തിന് ശേഷം അബ്ദുള്‍ ഷുക്കൂർ പറയുന്നത്. തോമസ് ഐസക്ക് ആണ് പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 

Alos Read:- മേജര്‍ രവി വരുമോ?; എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിക്കായി കാത്തിരിപ്പ് തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo