തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹികള്‍ തമ്മില്‍ കൈയാങ്കളി. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെയാണ് ഐ, എ വിഭാഗങ്ങള്‍ തമ്മിലടിച്ചത്. മണ്ഡലം പ്രസിഡന്റ്് പി കെ വിജയകുമാറിനു തലക്ക് പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തമ്പാനൂര്‍ വാര്‍ഡിലേക്ക് എ വിഭാഗം സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശച്ചതിനെ മുന്‍ കൗണ്‍സിലറും ഐ വിഭാഗം നേതാവുമായ ഹരികുമാര്‍ എതിര്‍ത്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രകോപനമില്ലാതെ ഹരികുമാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് എ വിഭാഗത്തിന്റെ ആരോപണം. സ്ഥാനാര്‍ത്ഥി നിര്‍ണയം പിന്നീട് മതിയെന്നാണ് താന്‍ പറഞ്ഞതെന്നും ആരെയും ആക്രമിച്ചിട്ടില്ലെന്നുമാണ് ഹരികുമാറിന്റെ പ്രതികരണം. മണ്ഡലം പ്രസിഡന്റിന് പരിക്കേറ്റത് ഓട്ടത്തിനിടെയാണെന്നും ഹരികുമാര്‍ പറഞ്ഞു.