ചര്‍ച്ചയില്‍ പങ്കെടുത്ത വികെ പ്രശാന്ത് എംഎല്‍എയും ബിജെപി ജില്ലാ പ്രസിഡണ്ട് വിവി രാജേഷും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ക്കളം ചര്‍ച്ചാ പരിപാടിക്കിടെ സംഘര്‍ഷം. തിരുവനന്തപുരം മണ്ഡലത്തിന്റെ തത്സമയ ചര്‍ച്ചക്കിടെയായിരുന്നു സംഘര്‍ഷം. പൂജപ്പുര മണ്ഡപത്തിലെ ചര്‍ച്ചയില്‍ കാണികളുടെ ചോദ്യത്തിനിടെയായിരുന്നു വാക് പോരും സംഘര്‍ഷവും. സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു അടി. സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ തലക്ക് പരുക്കേറ്റു.
ചര്‍ച്ചയില്‍ പങ്കെടുത്ത വികെ പ്രശാന്ത് എംഎല്‍എയും ബിജെപി ജില്ലാ പ്രസിഡണ്ട് വിവി രാജേഷും പലതവണ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ചര്‍ച്ചക്ക് ശേഷം ബിജെപി പ്രവര്‍ത്തകനെ അടിച്ചയാളെ പൊലീസ് കസ്റ്റഡയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.
അനീഷ്യയുടെ ആത്മഹത്യ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

