Asianet News MalayalamAsianet News Malayalam

CPM|സിപിഎം വർക്കല ഏര്യാ സമ്മേളനത്തിൽ സംഘർഷം; നാല് പേർക്ക് പരിക്ക്

ഏര്യാ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എട്ട് പേർ മത്സരിക്കാൻ തയ്യാറായി. മത്സര നീക്കം കടകംപളളി സുരേന്ദ്രൻ തടഞ്ഞു. 

clashes at cpm varkala area conference four people were injured
Author
Varkala, First Published Nov 20, 2021, 6:10 PM IST

തിരുവനന്തപുരം: സിപിഎം (CPM) വർക്കല ഏര്യാ സമ്മേളനത്തിൽ (Varkala) സംഘർഷം ഉണ്ടായി. നാല് പേർക്ക് പരിക്കേറ്റു. ഏര്യാ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എട്ട് പേർ മത്സരിക്കാൻ തയ്യാറായി. മത്സര നീക്കം കടകംപളളി സുരേന്ദ്രൻ (Kadakampally Surendran) തടഞ്ഞു. 

ഏര്യാ സമ്മേളനത്തിൽ മത്സരം അനുവദിക്കാതെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ എസ്എഫ്ഐ  നേതാക്കളായ അതുൽ, അബിൻ, വിഷ്ണു,അഖിൽ എന്നിവർക്ക് പരിക്കേറ്റു. നിലവിലെ ഏര്യാകമ്മിറ്റിയിൽ നിന്ന് ആനാവൂർ നാ​ഗപ്പൻ അനുകൂലികളായ മൂന്ന് പേരെ ഒഴിവാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം.പിന്നാലെ കെ ആർ ബിജു,നഹാസ്,എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിയാസ് വഹാബ് അടക്കം എട്ട് പേർ മത്സരിക്കാൻ എഴുന്നേറ്റു. എന്നാൽ സമ്മേളനം നിയന്ത്രിച്ച സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ മത്സരം തടയുകയായിരുന്നു.

വിഭാഗീയ തലത്തിൽ സമ്മേളനം നടത്തി എന്നാണ് ഉയരുന്ന ആക്ഷേപം. കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമുള്ള ഏര്യാക്കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ ആദ്യ സമ്മേളനം തന്നെ സംഘർഷത്തിൽ കലാശിച്ചത് ജില്ലയിലെ സിപിഎം നേതൃത്വത്തിനും നാണക്കേടായി.

 

Follow Us:
Download App:
  • android
  • ios