തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ - കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരു കെ എസ് യു പ്രവർത്തകന് പരിക്കേറ്റു. 

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ - കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരു കെ എസ് യു പ്രവർത്തകന് പരിക്കേറ്റു. കോളേജിൽ അനധികൃതമായി സ്ഥാപിച്ച മുൻ കോളേജ് ചെയർമാന്‍റെ പ്രതിമയുടെ ഉദ്ഘാടനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിമയിൽ കെ എസ് യു പെയിന്റ് ഒഴിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഈ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. നാളെയാണ് പ്രതിമയുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. 

YouTube video player