കൊച്ചി: കുസാറ്റിൽ എസ്എഫ്ഐ - കെഎസ്‍യു സംഘര്‍ഷത്തിൽ നാല് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബിടെക് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റൽ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ കെഎസ്‍യു പ്രവര്‍ത്തകരായ ഉനൈസ്, അൻസാര്‍, ജഗത്, സുമിൻ എന്നിവര്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഘര്‍ഷത്തെത്തുടർന്ന് സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ് അടുത്ത ബുധനാഴ്ച വരെ അടച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്, കെഎസ്‍യു പ്രവര്‍ത്തകര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.