എല്ലാ ക്ലാസുകളിലും എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കുമെങ്കിലും വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കേണ്ടതുണ്ട്

തിരുവനന്തപുരം: ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളുടെ സ്ഥാനക്കയറ്റത്തിൽ ഈ മാസം 20നുള്ളിൽ തീരുമാനം എടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. എല്ലാ ക്ലാസുകളിലും എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കുമെങ്കിലും വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കേണ്ടതുണ്ട്. ഹെഡ് മാസ്റ്റർമാർക്കാണ് നിർദ്ദേശം ലഭിച്ചത്. രണ്ട് രീതിയിലാണ് പഠന വിലയിരുത്തൽ നടത്തുക. ഓൺ ലൈൻ ക്ലാസ് അടിസ്ഥാനത്തിലും കുട്ടികൾക്കു കൈമാറുന്ന പഠന മികവ് രേഖ പരിശോധിച്ചുമായിരിക്കും ഈ ഗ്രേഡിങ് നൽകുന്നത്.

Add Asianetnews as a Preferred SourcegooglePreferred