മോദി ഭരണത്തിൽ വർഗീയ കലാപങ്ങൾ ഇല്ലാതായി. ഹരിയാനയിൽ കാക്ക കറണ്ട് അടിച്ച് ചത്താലും കുറ്റം ബിജെപിക്കെന്നും കെ സുരേന്ദ്രൻ

ദില്ലി : ജമാഅത്തെ ഇസ്ലാമി - ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മുത്തലാക്ക് നിരോധനത്തിനെതിരെ മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. വർഗീയ പ്രീണനത്തിനായി ഉപയോഗിക്കുന്നത് വഴി വോട്ട് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. പാവപ്പെട്ട മുസ്ലീംങ്ങളെ വരുതിയിലാക്കാൻ നോക്കുകയാണ്. എം വി ഗോവിന്ദൻ്റെ യാത്ര വർഗീയ കലാപം നടപ്പാക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

കാലങ്ങളായി ഹിന്ദുവിനെയും മുസ്ലീമിനെയും തമ്മിലടിപ്പിച്ച് മുഖ്യമന്ത്രി ചോര കുടിക്കുകയായിരുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തുകയാണ്. മോദി ഭരണത്തിൽ വർഗീയ കലാപങ്ങൾ ഇല്ലാതായി.
ഹരിയാനയിൽ കാക്ക കറണ്ട് അടിച്ച് ചത്താലും കുറ്റം ബിജെപിക്കെന്നും സുരേന്ദ്രൻ പറഞ്ഞു.