Asianet News MalayalamAsianet News Malayalam

വർഷം 3000 കോടി രൂപയുടെ നഷ്ടം: റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി

നവീകരണം പൂർത്തിയാക്കിയ റോഡുകൾ വീണ്ടും വെട്ടിക്കുഴിക്കുന്നത് വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതിനാൽ
 

CM Against drilling the roads
Author
Thiruvananthapuram, First Published Jul 15, 2021, 3:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത്  റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി. വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ റോഡുകള്‍ കുത്തികുഴിക്കുന്നതിലൂടെ 3000 കോടിയുടെ നഷ്ടമുണ്ടാകുന്നു. ഇതു തടയാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൻറെ കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വെബ് പോർട്ടൽ വികസിപ്പിക്കുമെന്നറിയിച്ച മുഖ്യമന്ത്രി.  നവീകരണം പൂർത്തിയാക്കിയ റോഡുകൾ വീണ്ടും വെട്ടിക്കുഴിക്കുന്നത് വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതിനാൽ ആണെന്നും പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios