തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള  മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ അസംബന്ധമെന്ന് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണവിധേയരായിരിക്കെ വിജിലന്‍സ് അന്വേഷണം ആണോ നടക്കേണ്ടത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെയാണ് മുഖ്യമന്ത്രി അസംബന്ധമെന്ന് വിളിച്ചത്. 

''എന്ത് അസംബന്ധവും വിളിച്ചുപറയാന്‍ തയ്യാറുള്ള നാക്കുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാന്‍ തയ്യാറാകരുത്''  എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തന്റേത് ആക്ഷേപമല്ലെന്നും എന്നാല്‍ അസംബന്ധം പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

''അസംബന്ധം പറയാനല്ല വാര്‍ത്താസമ്മേളനം, മറ്റെന്തോ ഉദ്ദേശമാണ്. അതിന് വഴങ്ങാന്‍ തയ്യാറല്ല.... വിജിലന്‍സ് അന്വേഷണം നടക്കട്ടെ. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തതയാണ് വേണ്ടതെങ്കില്‍ അതാണ് ഞാന്‍ നല്‍കുന്നത്. അത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം...'' മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നി വിളിച്ചുപറഞ്ഞാല്‍ അത് ആരോപണമാകില്ലെന്നും മുഖ്യമന്ത്രി