Asianet News MalayalamAsianet News Malayalam

പരിസ്ഥിതി ആഘാതത്തിന്റെ കരട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും; എതിര്‍പ്പുകൾ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി

വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ. സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് മാറ്റം വേണമെന്നും മുഖ്യമന്ത്രി

cm on environmental impact assessment
Author
Thiruvananthapuram, First Published Aug 11, 2020, 6:51 PM IST

തിരുവനന്തപുരം: പരിസ്ഥിതി ആഘാതത്തിന്റെ കരട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരടിലെ പല നിര്‍ദ്ദേശങ്ങളോടും യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ. സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് മാറ്റം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി വണ്ണില്‍  അഞ്ച് ഹെക്ടറില്‍ കൂടുതല്‍ നൂറ് ഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിലല്‍ക്കുന്നത്. അഞ്ച് ഹെക്ടറിനും നൂറ് ഹെക്ടറിനുമുടിയല്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. ഇതില്‍ അഞ്ച് എന്നത് രണ്ട് ഹെക്ടര്‍ എന്നാക്കി ഭേദഗതി ചെയ്യണമെന്നതാണ് ആവശ്യം. 

അങ്ങനെ വന്നാല്‍ രണ്ട് ഹെക്ടറിനുമുകളില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമായി വരും. രണ്ട് ഹെക്ടറിന് താഴെ നിലവിലുള്ള ആനുകൂല്യം തുടരും. പദ്ധതികളുടെ അനുമതിക്ക് മുമ്പ് പബ്ലിക് ഹിയറിംഗിനായി നിലവില്‍ അനുവതിച്ചിട്ടുള്ള സമയം 20 ദിവസമായി കുറച്ചിട്ടുണ്ട്. ഇത് 30 ദിവസമായി നിലനിര്‍ത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇത്രയും കുറഞ്ഞ സമയം പലമേഖലകളിലും പര്യാപ്തമല്ല. 

ചെറുകിട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത സമിതികള്‍. ജില്ലാ സമിതികള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കി. ഇവയെ നിലനിര്‍ത്തണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios