തിരുവനന്തപുരം: ദില്ലിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ വീട്ടുടമകളില്‍ നിന്ന് ഭീഷണി നേരിടുന്ന സംഭവത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവത്തില്‍ ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചത്. 

വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഭീഷണിയില്‍ പരിഹാരമുണ്ടാക്കും. ദില്ലി സര്‍ക്കാരുമായി ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ജാഗ്രത തുടരണമെന്നും ആശ്വസിക്കാനുള്ള സമയമല്ല ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് പേര്‍്ക്കാണ് ഇന്ന് കേരളത്തില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.