"മദ്യപിക്കാറുള്ള എന്‍റെ കൂട്ടുകാർ എന്നെയും വിളിച്ച് കൊണ്ട് പോയി. വേണ്ടെന്ന് പറയാൻ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാൻ കഴിഞ്ഞു. അതാവണം നിങ്ങൾ" മുഖ്യമന്ത്രി


കണ്ണൂർ: വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികൾ അതിന് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണൻ കോളേജിൽ വെച്ച് മദ്യപിക്കാൻ തന്നെയും ചിലർ കൂട്ടാൻ ശ്രമിച്ചുവെന്നും എന്നാൽ, അത് വേണ്ടെന്ന് പറയാൻ തനിയ്ക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

"ബ്രണ്ണൻ കോളേജിന്‍റെ പിന്നിൽ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാറുള്ള എന്‍റെ കൂട്ടുകാർ എന്നെയും വിളിച്ച് കൊണ്ട് പോയി. വേണ്ടെന്ന് പറയാൻ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാൻ കഴിഞ്ഞു. അതാവണം നിങ്ങൾ" മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയക്ക് പെൺകുട്ടികളും അടിമയാകുന്നുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.